പ്രണയ സ്വപ്നങ്ങള്‍ക്ക് ചിറകടിച്ചുയരാന്‍
പ്രാണ വേദനയുടെ കൈയ്യൊപ്പ് നല്കി-
യതിലൊരു തിരയടിച്ചുരയുന്ന വേദനയാല്‍
കരയുന്ന കരയിലൊടുങ്ങാത്ത സ്നേഹത്തിന്
തിളക്കമുണ്ടെന്ന് തിരിച്ചറിവുണര്ത്തുന്നീ-
പ്രണയഗീതത്തിന്, നിലയറിയാത്ത
സൗന്ദര്യ സ്തൂപങ്ങള്‍ പരിഭവമില്ല-
തെല്ലുമൊരൊളികണ്ണീട്ട വേദനയെ തലോടുന്നു.
പ്രാണ വേദനയുടെ കൈയ്യൊപ്പ് നല്കി-
യതിലൊരു തിരയടിച്ചുരയുന്ന വേദനയാല്‍
കരയുന്ന കരയിലൊടുങ്ങാത്ത സ്നേഹത്തിന്
തിളക്കമുണ്ടെന്ന് തിരിച്ചറിവുണര്ത്തുന്നീ-
പ്രണയഗീതത്തിന്, നിലയറിയാത്ത
സൗന്ദര്യ സ്തൂപങ്ങള്‍ പരിഭവമില്ല-
തെല്ലുമൊരൊളികണ്ണീട്ട വേദനയെ തലോടുന്നു.
ക്ഷോഭിക്കും ലോകത്തില്‍
വരച്ചിടൂമീ പ്രണയ ഗീതത്തില്‍
നിറമിഴിയുടെ സ്നേഹ പ്രവാഹവും
നിലയുറയ്ക്കാത്ത ജീവിത മോഹങ്ങളും
അതിരില്ലാത്ത സ്വപ്ന സ്യഷ്ടികളും
നിധിയറിയാത്ത നിശബ്ദ ലോകവും
അടക്കമില്ലാതെ ചലിക്കുന്നു-
വെന്നതാണെന്റെ
പ്രാണ വേദനയുടെ സൗന്ദര്യം...
എനിക്കും നിനക്കുമായി
നിറമിഴിയുടെ സ്നേഹ പ്രവാഹവും
നിലയുറയ്ക്കാത്ത ജീവിത മോഹങ്ങളും
അതിരില്ലാത്ത സ്വപ്ന സ്യഷ്ടികളും
നിധിയറിയാത്ത നിശബ്ദ ലോകവും
അടക്കമില്ലാതെ ചലിക്കുന്നു-
വെന്നതാണെന്റെ
പ്രാണ വേദനയുടെ സൗന്ദര്യം...